കൊച്ചി -സംസ്ഥാന നിയമസഭയിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് മലയാളിയുടെ തലയിൽ പതിച്ച ഇടിത്തീയാണെന്ന് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.
വിലക്കയറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുംകൊണ്ട് നട്ടംതിരിയുന്ന മലയാളിയുടെ തലയിലേക്ക് പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയുടെ അധിക സെസ്സ്. സ്റ്റാമ്പ്‌ ഡ്യൂട്ടി. വൈദ്യുതി നിരക്ക്. കെട്ടിട നികുതിഎന്നിവ കൂട്ടിയതും നേരത്തെ വെള്ളക്കരത്തിൽ ഉണ്ടാക്കിയ വർദ്ധനവ് എന്നിവ അടിച്ചേല്പിച്ച സർക്കാർ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നതുൾപ്പടെയുള്ള യാതൊരു ആശ്വാസനടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
യാതൊരു തരത്തിലുള്ള ദിശബോധവും ഈ ബജറ്റിലില്ല.
കേന്ദ്ര പദ്ധതികളും പഴയ സംസ്ഥാന സർക്കാർ പദ്ധതികളും മാത്രം പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി. സംസ്ഥാനത്തെ ഏറ്റവും വലിയ മൂലധനനിക്ഷേപമായി  (133350കോടി രൂപ )കാണിക്കുന്ന ദേശീയപാതവികസനത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തം കേവലം 5550 കോടി രൂപ മാത്രമാണ്. ആയിരകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നു പറയുന്ന കൊച്ചി -ബാംഗ്ലൂർ സാമ്പത്തിക ഇടനാഴി, മത്സ്യമേഖല. കാർഷിക മേഖല. ആരോഗ്യ മേഖല. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതികളും കേന്ദ്രപദ്ധതികളാണ്.
ആയുഷ്മാൻ ഭാരത് യോജന ( കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ), ജൽജീവൻ മിഷൻ ( കുടിവെള്ള പദ്ധതി ), സർവ്വ ശിക്ഷ അഭിയാൻ ( വിദ്യാഭ്യാസ മേഖല )എന്നു വേണ്ട കേന്ദ്ര ധനകാര്യമന്ത്രി ബജറ്റിൽ പ്രതിപാദിച്ച ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് പോലും കോപ്പിയടിക്കുകയാണ് സംസ്ഥാന ധന മന്ത്രി ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ബിജെപി സംസ്ഥാന ജന. സെക്രട്ടറിസി. കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ. എസ്. ഷൈജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here