കൊച്ചി -ഒട്ടും മികവില്ലാത്ത ഭരണത്തിന് മികവ് അടിച്ചേൽപ്പിക്കപ്പെടുകയും ലഭിക്കാത്ത ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നു വരുത്തിതീർക്കുകയും ചെയ്യുന്ന ഒരു പ്രത്യേക രാഷ്ട്രീയാവസ്‌ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത്. ഇതൊരു മനോഘടനയുടെ ചെറിയ ഭാഗം മാത്രമാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം അധികസെസ് വർധിപ്പിച്ചു അത് ജനനന്മയ്ക്കാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ മനോഘടന. ഈ മനോഘടനയിൽ മാറ്റം വരുത്തണം. അതിന് പുതിയൊരു രാഷ്ട്രിയ രക്ഷാപ്രവർത്തനം അനിവാര്യമാണെന്ന് പ്രശസ്ത സിനിമ താരവും മുൻ എം പി യുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
കൊച്ചിയിൽ ഗംഗോത്രി ഹാളിൽ ബിജെപി ലീഗൽ സെൽ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വക്കേറ്റ്. പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
കർണാടക ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ അഡ്വക്കേറ്റ് വിവേക് റെഡ്‌ഡി,ബിജെപി സംസ്ഥാന സംഘടന ജന സെക്രട്ടറി എം ഗണേശൻ സ്വാഗതംസംഘം ചെയർമാൻ അഡ്വക്കേറ്റ് ടി സി കൃഷ്ണ
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. കെ. എസ്. രാധാകൃഷ്ണൻ. ലീഗൽ സെൽ സംസ്ഥാന സഹ കൺവീനർ അഡ്വക്കേറ്റ് രഞ്ജിത്ത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here