ആലുവ: പറവൂർ കവലശ്രീവേദ  ആയുർവേദ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ (ഞായർ )
ഫസ്റ്റ് കോൺവെന്റ്  വേലംപറമ്പ് റോഡിൽ പുതുതായി പ്രവർത്തനമാരംഭിച്ച  ശ്രീവേദ  ആയുർവേദ സെന്ററിൽ നടക്കുന്ന  മെഡിക്കൽ ക്യാമ്പിന് പ്രമുഖ ഡോക്ടർമാരായ ഡോ. ഹെമി ടി. എച്ച്. (സ്പൈൻ സ്പെഷലിസ്റ്റ് ),ഡോ.ജോബ് തോമസ്(ചീഫ് കൺസൾറ്റന്റ്, എ.വി.പി. തിരുവനന്തപുരം ) ഡോ: അനൂപ( ഹാർട്ട്‌ ഡിസീസസ് & ഡയബറ്റി സ് , ഇതിഹാസ ക്ലിനിക് , ചേർത്തല ) എന്നിവർ നേതൃത്യം നൽകും.
അന്നേദിവസം മെഡിസിനുകൾക്കും ട്രീറ്റ്മെന്റുകൾക്കും 20 % ഡിസ്‌കൗണ്ട് ലഭ്യമാണ് രാവിലെ 10 മുതൽ വൈകിട്ട് 6വരെയാണ് ക്യാമ്പ്
മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു ഒരേപോലെ പ്രാധാന്യം നൽകുന്നതാണ് എച്ച് എസ് ശ്രീവേദയുടെ ചികിത്സാരീതികൾ ഔഷധങ്ങൾക്കൊപ്പം യോഗ, ധ്വാനം, സംഗീതം, മറ്റ് കലകൾ എല്ലാം ചേർന്നാണ് രോഗമുക്തി സാധ്യമാക്കുന്നത്. ഇവിടെ എത്തുന്ന ആർക്കും എച്ച്.എസ്. ശ്രീവേദ ഹൃദ്യമായ ഒരനുഭവം തന്നെയാണ്. വിദഗ്ധരായ ഡോക്ടർമാരും പരിപാലകരും ഉത്തമമായ സസ്യാഹാരവും പ്രകൃതി സുന്ദര മായ പശ്ചാത്തലത്തിലെ താമസസൗകര്യങ്ങളും ആർക്കും ഇഷ്ടപ്പെടും വിധമാണ് ഒരുക്കിയിരിക്കുന്നത്.
നട്ടെല്ല് സംബന്ധമായ സ്പോൺഡൈലോസിസ്, കഴുത്തുവേദന, നടുവേദന മുതലായ രോഗങ്ങളും ഒപ്പം തന്നെ ടോൺസിലൈറ്റിസ്, മൈഗ്രേൻ, ഫ്രോസൺ ഷോൾഡർ, വിട്ടുമാറാത്ത ചുമ തുടങ്ങിയ മറ്റ് രോഗങ്ങൾക്കും വിദഗ്ധ ആയുർവേദ ചികിത്സകൾ ഇവിടെ ലഭ്യമാണ്. പ്രമേഹം, Bമുതലായ ജീവിത ശൈലീരോഗങ്ങൾക്കും പരിഹാരമാർഗ്ഗം ശ്രീവേദയിലുണ്ട്.
എച്ച്.എസ്.ശ്രീവേദയിൽ പഞ്ചകർമ ചികിത്സ വിഭാഗത്തിൽപ്പെടുന്ന പ്രത്യേക ചികിത്സകളായ പിഴിച്ചിൽ, അംഗം, ധാര, പ്രത്യേകതരം കിഴികൾ, വസ്തികൾ, ഉദ്വർത്തനം, നസ്യം, തർപ്പണം എന്നിവ ഓരോ വ്യക്തികളുടെയും അവസ്ഥാനുസൃതമായി വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം ചെയ്യപ്പെടുന്നു സ്ട്രെസ് മാനേജ്മെന്റ്, വെയിറ്റ് ലോസ്, റെജുവിനേഷൻ മുതലായ ചികിത്സകളും ഇവിടെ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here