മറ്റൊരു വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഇരുചക്രവാഹനം ഓടിച്ചിരുന്നയാൾ പിടിയിൽ. ആലുവ നേതാജി റോഡിൽ വാടകക്കു താമസിക്കുന്ന ഞാറക്കൽ തേലപ്പിള്ളി സാബു (53) നെയാണ് ആലുവ പോലീസ് പിടികൂടിയത്.

കഴിഞ്ഞ 2 ന് റയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് ഇയാളെ പിടികൂടിയിരുന്നു. പിഴ അടയ്ക്കാനുള്ള മെസേജ് ചെന്നത് മുഹയ്ദീൻ എന്നയാൾക്കായിരുന്നു. അദ്ദേഹത്തിന്‍റെ സ്ക്കൂട്ടറിന്‍റെ നമ്പറായിരുന്നു സാബു ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇയാൾ നൽകിയ പരാതി കെതുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സാബുവിന്‍റെ തട്ടിപ്പ് പൊളിഞ്ഞത്.

സുഹൃത്ത് കോയമ്പത്തൂരിലേക്ക് പോകാൻ നേരത്ത് ഏൽപ്പിച്ചതായിരുന്നു ബൈക്ക് എന്നാണ് പിടികൂടും എന്നായപ്പോൾ ഇയാൾ പറഞ്ഞത്. വീട് അന്വേഷിച്ചെത്തിയ പോലീസിനോട് മറ്റൊരു വീട് കാണിച്ച് തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമം നടത്തി. 2017 ൽ ആണ് സാബു ബൈക്ക് വാങ്ങിയത്. അന്നു മുതൽ ഈ നമ്പറാണ് ഇയാൾ ഉപയോഗിച്ചുവരുന്നത്. ഇയാളെകോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ മുഹ്‌സീൻ മുഹമ്മദ്, എ.എസ്.ഐമാരായ ജി.എസ്.അരുൺ, എ.കെ.സന്തോഷ് കുമാർ, സി.പി.ഒ മാരായ എൻ.എ.മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here