കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പി.ജയരാജനെയടക്കം പ ങ്കെടുപ്പിച്ചു കൊണ്ട് തില്ലങ്കേരിയിൽ സിപിഎം രാഷ്ട്രീ യ വിശദീകരണ യോഗം നടത്തും.

ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാ ധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാ ണ് പി.ജയരാജനെ പങ്കെടുപ്പിച്ചുള്ള രാഷ്ട്രീയ മറുപടി ക്ക് സിപിഎം നേതൃത്വം ഒരുങ്ങുന്നത്.

യോഗത്തിൽ പങ്കെടുക്കാൻ സിപിഎം സംസ്ഥാന ക മ്മിറ്റി അംഗം പി.ജയരാജനെ സിപിഎം സംസ്ഥാന നേ തൃത്വമാണ് ചുമതലപ്പെടുത്തിയത്. ജനങ്ങൾക്ക് ബോ ധ്യം വരണമെങ്കിൽ പി.ജയരാജൻ തന്നെ ആകാശിനെ യും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് സം സ്ഥാന നേതൃത്വത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here