അമൃത്സർ: പഞ്ചാബ് പോലീസ് സ്റ്റേഷനിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അഴിഞ്ഞാട്ടം. വാളുകളും തോക്കുകളുമായി എത്തിയ അക്രമികൾ പോലീസിന്റെ ബാരിക്കേഡുകൾ തകർത്തു. അക്രമത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

‘വാരിസ് പഞ്ചാബ് ദേ’ തലവനായ അമൃത്പാലിന്റെ അനുയായികളാണ് അക്രമം അഴിച്ചുവിട്ടത്. അമൃത് പാലിന്റെ ഏറ്റവും അടുത്ത അനുയായി ആയ ലവ്പ്രീത് തൂഫാനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു അക്രമികൾ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയത്.

ഒടുവിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധത്തിൽ നിൽക്കകളിയില്ലാതെ വന്ന പോലീസ് ലവ്പ്രീതിനെ വിട്ടയക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതോടെ അജ്നാല പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും പരിസരത്ത് നിന്നും അക്രമികൾ പിൻവാങ്ങി.

തങ്ങളുടെ ആവശ്യപ്രകാരം ലവ്പ്രീത് തൂഫാനെ വിട്ടയച്ചില്ലെങ്കിൽ പ്രതിഷേധം വീണ്ടും അക്രമാസക്തമാവുമെന്ന് സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. വാളുകളും തോക്കുകളും മറ്റ് ആയുധങ്ങളുമായെത്തിയ അക്രമികൾ, 24മണിക്കൂറിനകംതൂഫാനെവിട്ടയയ്ക്കണമെന്നാണ് പോലീസിനോട്ആവശ്യപ്പെട്ടത്. നിലവിൽ അക്രമികളുടെആവശ്യത്തിന് മുന്നിൽ വഴങ്ങിയിരിക്കുകയാണ് പഞ്ചാബ് പോലീസ്. തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടാണ് ലവ്പ്രീത് തൂഫാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here