കൊച്ചി: മലയാളികളുടെ പ്രിയ അവതാരകയും നടിയുമായ സുബി സുരേഷിന് കലാ കേരളം വിട നൽകി. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂർ ശ്മശാനത്തിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. കലാ- രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ നിരവധി പേർ സുബിക്ക് ആദരാഞ്ജലി ആർപ്പിക്കാനായെത്തി.

കഴിഞ്ഞ ദിവസം രാവിലെ അന്തരിച്ച സുബിയുടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചു. തുടർന്ന് രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. ഇതിനുശേഷമാണ് സംസ്കാരത്തിനായി ചേരാനല്ലൂർശ്മശാനത്തിലേക്ക്കൊണ്ടു പോയത്

LEAVE A REPLY

Please enter your comment!
Please enter your name here