കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. വിജയിച്ച സിപിഎം സ്ഥാനാർത്ഥി എ രാജ വ്യാജജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചത് എന്ന് കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവേ സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

പട്ടികജാതി – പട്ടികവർഗ വിഭാഗത്തിൽ നിന്നുളയാളല്ല രാജയെന്ന വാദംഅംഗീകരിച്ചാണ് ഹൈക്കോടതിഉത്തരവ്.പരിവർത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജയെന്നതാണ് അയോഗ്യതയായി കോടതി ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി കുമാറിന്റെ ആവശ്യം കോടതി തള്ളി.

2021ലെ തിരഞ്ഞെടുപ്പിൽ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ രാജ വിജയിച്ചത്. ദേവികുളം തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതോടെ നിയമസഭയിൽ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം 99ൽ നിന്ന് 98 ആയി കുറയും.

 

LEAVE A REPLY

Please enter your comment!
Please enter your name here