ഇടുക്കി:  അരിക്കൊമ്പനെ പിടിക്കാനുള്ള  ആദ്യ ദൗത്യ സംഘം  വയനാട് മുത്തങ്ങയില്‍ നിന്നു ഇന്നു യാത്ര തിരിച്ചു. 26 അംഗം വനപാലക സംഘമാണ് ഇന്നു മുത്തങ്ങയില്‍ നിന്നും യാത്ര തിരിച്ചത്. വിക്രമന്‍ എന്ന കുങ്കിയാനയാണ് ഇന്നു മുത്തങ്ങ നിന്നും യാത്ര തിരിച്ചത്. ബത്തേരിയില്‍ ഇറങ്ങിയ പിഎം 2  എന്ന കൊമ്പനെയും പിടി സെവനേയും പിടികൂടിയതിനു ശേഷമാണ് അരിക്കൊമ്പന്‍ എന്ന ദൗത്യം കൂടി മുത്തങ്ങ ഏറ്റെടുക്കുന്നത്.

അരിക്കൊമ്പന്‍ എവിടെയാണ് എന്ന് തിരിച്ചറിയാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. പിഎം ടുവിനെയും പിടി സെവനെയും പിടികൂടാന്‍ രണ്ടു കുങ്കിയാനകളാണ് ഉപയോഗിച്ചത്. എന്നാല്‍ അരിക്കൊമ്പനെ പിടികൂടാന്‍ നാല് കുങ്കിയാനകളെയാണ് ഉപയോഗിക്കുന്നത്.

ഒരു മാസം മുന്‍പ് തന്നെ മുത്തങ്ങയില്‍ നിന്നും ഒരു ടീം പോയിട്ടുണ്ട്. വയനാട്ടിലെ നാല് കുങ്കിയാനകളെ വെച്ചുള്ള  ആദ്യ ദൗത്യമാണ് മുത്തങ്ങ വനപാലക സംഘം ഏറ്റെടുക്കുന്നത്.  അത് കഴിഞ്ഞു  സൂര്യന്‍ എന്ന കുങ്കിയാനയെ കൊണ്ടുപോകും. , സുരേന്ദ്രന്‍, കുഞ്ചു എന്ന കുങ്കിയാനകളെ ഒരുമിച്ചാണ്പിന്നെ  കൊണ്ട് പോകുന്നത്. പിഎം ടു, പിടി സെവന്‍ എന്ന കൊമ്പന്‍മാരെ പിടിക്കാന്‍ ഒപ്പമുണ്ടായിരുന്ന കുങ്കിയാനകളാണ് ഇത്.

ആനയെ പിടിക്കാന്‍ ശ്രമിക്കുന്ന ദിവസങ്ങളില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. അരിക്കൊമ്പനെ പിടികൂടുന്നത് വിജയകരമായാല്‍ പ്രശ്‌നക്കാരായ ചക്കക്കൊമ്പന്‍, മുറിവാലന്‍ എന്നീ ഒറ്റയാന്‍മാരുടെ കാര്യത്തിലും തീരുമാനമെടുക്കുമെന്നാണ് വനം മന്ത്രി പറഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here