ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ കൊടതി ഉത്തരവ്. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് അനുമതി. സമയവും ക്രമീകരണങ്ങളുമെല്ലാം വനംവകുപ്പ് അധികൃതർക്ക് തീരുമാനിക്കാവുന്നതാണ്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ എന്നിവയിൽ നിന്നും ആവശ്യമായ സഹായവും നേടാം.

അരികൊമ്പനെ പിടികൂടുന്നതിൽ സമൂഹമാദ്ധ്യമങ്ങൾ ആഘോഷങ്ങൾ നടത്തരുതെന്നും കോടതി അറിയിച്ചു. മദപ്പാടുണ്ടെങ്കിലും ആനയെ പിടികൂടാൻ കഴിയുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതോടെ മദപ്പാടുണ്ടെങ്കിലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കമാകുന്നത്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതിആവശ്യപ്പെട്ടിരുന്നു. പറമ്പിക്കുളം മുതുവരച്ചാൽ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു. ഇതാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here