കൊച്ചി: കാസർഗോഡ് കേന്ദ്ര സർവകലാശാല വൈസ്ചാൻസലറായിഎച്ച്.വെങ്കിടേശ്വരലുവിനെ നിയമിച്ചതു ഹൈക്കോടതി ശരിവച്ചു. അദ്ദേഹം പദവിയിൽ തുടരുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളി.

കേന്ദ്ര സർവകലാശാല വിസിയെ നിയമിക്കാൻ വിസി റ്റർ എന്ന നിലയിൽ രാഷ്ട്രപതിക്കുള്ള അധികാരത്തി ൽ കേന്ദ്ര സർക്കാർ കൈകടത്തിയെന്ന് ആരോപിച്ച് ഉ ത്തരാഖണ്ഡ് സ്വദേശി ഡോ. നവീൻ പ്രകാശ് നൗട്യാ ൽ, ഡോ. ടി.എസ്. ഗിരീഷ് കുമാർ, ഡോ. ജി. വെങ്കിടേ ഷ് കുമാർ എന്നിവർ നൽകിയഹർജികൾ ചീഫ് ജസ്റ്റീ സ് എസ്. മണികുമാർ, ജസ്റ്റീസ് മുരളീ പുരുഷോത്തമ ൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തള്ളിയ

ഫയലുകൾ പരിശോധിച്ച ഡിവിഷൻ ബെഞ്ച് നിയമവി രുദ്ധമായ നടപടികൾ നിയമനത്തിലുണ്ടായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. രാഷ്ട്രപതി വിസിറ്റർ എന്ന നിലയിലുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് നി യമനം നടത്തിയത്. ഇതു പരിശോധിക്കാൻ കോടതി ക്കു കഴിയില്ല. മാത്രമല്ല, വെങ്കിടേശ്വരലുവിന് മതിയായ യോഗ്യതയില്ലെന്ന് ഹർജിക്കാർക്ക് ആരോപണമില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. തുടർന്നാണ് ഹർജികൾ തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here