തൃശൂർ: തൃശൂർ പൂരത്തിന്റെ വിളംബര ചടങ്ങിന് കൊമ്പൻ എറണാകുളം ശിവകുമാർ തിടമ്പേറും. നെയ്തല ക്കാവ് ഭഗവതിയുടെ തിടമ്പ് വഹിച്ച്, വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുരവാതിൽ ശിവകുമാർ തുറക്കുന്നതോടെയാകും പൂരം ചടങ്ങുകൾ ആരംഭിക്കുക.

കൊച്ചിൻ ദേവസ്വം ബോർഡ്, ഘടകപൂര സമിതികൾ എന്നിവരുടെ യോഗത്തിലാണ് തിടമ്പ് വഹിക്കാൻ ശി വകുമാറിനെ തെരഞ്ഞെടുത്തത്. ആനപ്രേമികളുടെ പ്രിയ കൊമ്പനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് തിട മ്പ് വഹിക്കാൻ അവസരം നൽകണമെന്ന് ആവശ്യം ഉ യർന്നെങ്കിലും ദേവസ്വം ഇത് പരിഗണിച്ചില്ല.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശി വകുമാർ.

 

LEAVE A REPLY

Please enter your comment!
Please enter your name here