മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് ഒമ്പതുമണിക്കൂറോളമാണ് സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തത്. ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിൽ സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച എഎപി നേതാക്കളെ നേരത്തേ കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു