ചിന്നക്കനാലിൽ നിന്ന് മാറ്റിയ  അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ മേഘമലയിൽ തുടരുന്നു. ആനയെ കേരള വനമേഖലയില് എത്തിക്കാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം ഇതുവരേയും ഫലം കണ്ടില്ല. മേഘമലയിലേക്ക് പോകുന്ന ചുരത്തിൽ അരിക്കൊമ്പൻ ബസിനെ ആക്രമിക്കാൻ അടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രദേശത്തെജനങ്ങളെഭീതിയിലാക്കിയിരിക്കുകയാണ് അരിക്കൊമ്പൻ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മേഘമലയ്ക്ക് സമീപത്തെ മണലാർ ഇറവങ്കലാർ തുടങ്ങി മേഖലകളിലാണ് അരിക്കൊമ്പനുള്ളത്. ചിന്നക്കനാലിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചത്. മേഘമലയിൽ ചിന്നക്കനാലിന് സമാനമായ കാലാവസ്ഥയാണ് അരിക്കൊമ്പനെ അവിടെ തന്നെ നിൽക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.

തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്. നിലവിൽ മേഘമല കടുവാ സങ്കേതത്തിന് ഉള്ളിലെ ഘോര വനത്തിൽ നിന്നും ഇറങ്ങി വരാതിരിക്കാനുള്ള ശ്രമങ്ങളാണ് വനംപാലകർ നടത്തുന്നത്. പുറത്തുവന്നാൽ ഇവിടുത്തെ ജനവാസ മേഖലകളിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്. കടുത്ത ജാഗ്രതയിലാണ് ഉദ്യോഗസ്ഥർ

LEAVE A REPLY

Please enter your comment!
Please enter your name here