അഖില ഭാരത നാരായണീയ മഹോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നവംബറിൽ സംഘടിപ്പിക്കുന്ന അഖില ഭാരത നാരായണീയ മഹോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ആലുവയിൽ നടന്നു. സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. എം.ബി. വിജയകുമാർ അധ്യക്ഷതവഹിച്ചു. ഐ.ബി.ശശി, എസ്. അജിത് കുമാർ, ടി.യു. മനോജ്, ആർ. നാരായണപിള്ള, പി.എസ്.നന്ദകുമാർ എന്നിവർ സംസാരിച്ചു.

നവംബർ 5 മുതൽ 12 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് മഹോത്സവം. സ്വാമി ധർമ്മ ചൈതന്യ, പി.ഇ.ബി.മേനോൻ, ചേന്നാസ് നാരായണൻ നമ്പൂതിരി, ജസ്റ്റീസ് സുന്ദരം ഗോവിന്ദ്, ഏഴിക്കോട് ശശിനമ്പൂതിരി (രക്ഷാധികാരികൾ 7), വി.എസ്.രാമകൃഷ്ണൻ (ചെയർമാൻ), ആർ.നാരായണപിള്ള (ജനറൽ കൺവീനർ) തുടങ്ങിയവർ ഭാരവാഹികളായി 501 അംഗ സ്വാഗത സംഘവും രൂപവത്കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here