കൊച്ചി: സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ നടപടി നാല് മണിക്കൂറോളം നീണ്ടുനിന്നു.

അടുത്തിടെ ചലച്ചിത്ര നിർമാതാക്കളുടേയും താരങ്ങ ളുടേയും വീടുകളിൽ ആദായ നികുതി വകുപ്പ് പരി ശോധന നടത്തിയിരുന്നു. ഇതിലുൾപ്പെട്ട ഒരു നിർമാ താവിന്റെ സാമ്പത്തിക രേഖകളിൽ ശ്രീനിജനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉണ്ടായിരുന്നു.

എംഎൽഎ നിർമാതാവിന് ഒന്നരക്കോടി രൂപ കൈമാ റിയെന്നാണ് രേഖകളിൽ നിന്ന് വ്യക്തമായത്. ഈ ഇട പാടിനെപ്പറ്റിയാണ് അധികൃതർ അന്വേഷിക്കുന്നത്.

എന്നാൽ, നിർമാതാവിൽ നിന്ന് 2016-ൽ താൻ 50 ല ക്ഷം രൂപ കടംവാങ്ങിയിരുന്നുവെന്നും ഇത് 2022-ൽ തി രികെ നൽകിയെന്നും എംഎൽഎ വ്യക്തമാക്കി. ഇട പാടിനെപ്പറ്റി ആദായനികുതി വകുപ്പിന് എല്ലാ വിവര ങ്ങളും കൈമാറിയെന്നാണ് എംഎൽഎ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here