സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു.25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് TE 230662എന്ന നമ്പർ ടിക്കറ്റിനാണ്. മറ്റ് സീരീസിലുള്ള ഇതേ നമ്പറിന് 5 ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് കോഴിക്കോട് ജില്ലയിലെ ഷീബ എന്ന ഏജന്റാണ് വിറ്റിരിക്കുന്നത്.

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് ആരംഭിച്ചത്.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here