ന്യൂഡൽഹി: രാജ്യം ഏറെ ഉറ്റുനോക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. 454 എംപിമാരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. രണ്ടു പേർ ബില്ലിനെ എതിർത്തു. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും

എട്ടു മണിക്കൂർ ചർച്ചയ്ക്കൊടുവിലാണ് ബിൽ പാസായത്. നിയമസഭകളിലേക്കും പാർലമെന്റിലേക്കും സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണ ബിൽ.

കേരളത്തിൽ നിന്നുള്ള എൻ.കെ. പ്രേമചന്ദ്രൻ, എ. എം. ആരിഫ്, ഇ.ടി. മുഹമ്മദ് ബഷീർ, ഹൈബി ഈ ഡൻ എന്നിവർ വനിതാ സംവരണ ബില്ലിൽ ഭേദഗതി നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ ഈ ഭേദഗതി ബിൽ പിൻവലിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here