തൃശൂർ:കൊടുങ്ങല്ലൂരിൽബാങ്ക്ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെ ന്ന് പരാതി. കൊടുങ്ങല്ലൂർ ടൗൺ സഹകരണബാ ങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന 60 പ വനോളം തൂക്കം വരുന്ന സ്വർണമാണ് കാണാതായത്

ബംഗളൂരുവിൽ താമസിക്കുന്ന സുനിത എന്ന സ്ത്രീയാണ് തന്റെ സ്വർണം കാണാനില്ലെന്ന് കാട്ടി പരാതി നൽകിയത്. 2022 ഒക്ടോബറിൽ ലോക്കറിൽ നിക്ഷേപിച്ച സ്വർണാഭരണങ്ങൾ, ഈയിടെ നടത്തി യ പരിശോധനയിലാണ് കാണാനില്ലെന്ന് വ്യക്തമാ യത്.

എന്നാൽ കർശന സുരക്ഷാസംവിധാനമുള്ള ബാങ്ക്ലോക്കറിൽ നിന്ന് സ്വർണം മോഷണം പോയതെങ്ങനെയെന്ന് വ്യക്തമല്ല. അക്കൗണ്ട് ഉടമയുടെ കൈവശമുള്ള താക്കോലിനൊപ്പം ബാങ്ക് മാനേജർ സൂക്ഷിക്കുന്ന മാസ്റ്റർ കീയും പ്രയോഗിച്ചാൽ മാത്രമാണ് ലോക്കർ തുറക്കാനാവുക.ഇതിനാൽസ്വർണംനഷ്ടമായതെങ്ങനെയെന്ന് വ്യക്തമല്ല.

ഇതിനിടെ, ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പോലീസിൽ പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here