സ്റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം  മനുഷ്യാവകാശ പ്രവർത്തക നർഗസ് സഫിയ മുഹമ്മദിയ്ക്ക് (51). സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനാണ് പുരസ്കാരം.ഡിഫെൻസ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ എന്ന രാജ്യാന്തര സംഘടനയുടെവൈസ്പ്രസിഡന്റാണ് പുരസ്കാര ജേതാവായ നർഗസ്.

വിവിധ കുറ്റങ്ങൾ ചാർത്തി 13 തവണ അറസ്റ്റ് ചെയ്യ പ്പെട്ട വ്യക്തിയാണ് നർഗസ്. വിചാരണ കൂടാതെ 31 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച ഇവർ നിലവി ൽ ടെഹ്റാനിലെ എവിൻ ജയിലിൽ കഴിയുകയാണ്.

ഇറാനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ വ്യക്തിജീവിതത്തിൽ നിരവധി നഷ്ടങ്ങൾ സഹിക്കേണ്ടി വന്നയാളാണ് നർഗസ് എന്ന് പുരസ്കാര സമിതി വിലയിരുത്തി. നർഗസിനെ ജയിൽ മോചിതയാക്കണമെന്നും പുരസ്കാരം നേരിട്ട് വന്ന് സ്വീകരിക്കാൻ അനുവദിക്കണമെന്നും സമിതി ഇറാൻ ഭരണകൂടത്തെ അറിയിച്ചു.

ഇറാനിൽ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായിരിക്കുന്ന സമയത്താണ് നർഗസിന് പുരസ്കാരം ലഭിച്ചത്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതപോലീസ് കഴിഞ്ഞ വർഷം പെൺകുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാല രാജ്യത്തുണ്ടായപ്രക്ഷോഭത്തിൽ 300ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത 100ഓളം ആളുകൾക്ക് വധശിക്ഷ വിധിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here