വിദേശത്ത് പഠനം  അറിവിന്റേയും സാംസ്കാരിക അനുഭവങ്ങളുടേയും ഒരു പുതിയ ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നു നൽകുന്ന ആവേശകരമായ അവസരമാണ് നൽകുന്നത്. ഇതിന് അപേക്ഷിക്കുന്ന പ്രക്രിയയുടെ ഭാഗമായി നിരവധി സ്ഥാപനങ്ങൾ ഇംഗ്ലീഷ് നൈപുണ്യം തെളിയിക്കുന്ന പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കണമെന്ന് നിഷ്കർഷിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന അക്കാദമിക പരിസ്ഥിതികളിൽ വിദ്യാർത്ഥികൾ ഫലപ്രദമായി ആശയവിനിമയം നടത്തുന്നു എന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് ഇത്.

അന്താരാഷ്ട്ര പഠനത്തിനുള്ള അപേക്ഷാ പ്രക്രിയയിലെ ഏറ്റവും നിർണ്ണായകമായ ആദ്യഘട്ടങ്ങളിലൊന്നാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരീക്ഷകൾ.വ്യത്യസ്തസ്ഥാപനങ്ങൾവ്യത്യസ്തപരീക്ഷകളാണ് അംഗീകരിക്കാറുള്ളത്. അപ്ലേബോർഡിന്റെ ചീഫ്എക്സ്പീരിയൻസ് ഓഫീസറായ കരുൺ കണ്ടായ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കുകയും വിദേശത്ത് പഠിക്കാൻ വേണ്ടി തയാറെടുക്കുന്ന അല്ലെങ്കിൽ ഭാവിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ചില നുറുങ്ങുകൾ ലഭ്യമാക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷകളെ കുറിച്ച് നേരത്തെ തന്നെ ഗവേഷണം ആരംഭിക്കേണ്ടതുണ്ട് വിദ്യാർത്ഥികൾ. ഏറ്റവും പ്രശസ്തമായ ഏതാനും പരീക്ഷകളെ കുറിച്ചാണ് ഇനി ഇവിടെ പറയാൻ പോകുന്നത്:

• ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിൻ ലാംഗേജ് (ടിഒഇഎഫ്എൽ). ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗേജ് ടെസ്റ്റിങ്ങ് സിസ്റ്റം (ഐഇഎൽടിഎസ്) • പിയേഴ്സൺ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ്(പിടിഇ), കേംബ്രിഡ്ജ് ഇംഗ്ലീഷ്: അഡ്വാൻസ്ഡ് (സിഎഇ) • ഡുവോലിംഗോ ഇംഗ്ലീഷ് ടെസ്റ്റ്

ഈ പരീക്ഷകളുടെ പൊതു രൂപം എന്താണെന്ന് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പരീക്ഷകളുടെ പൊതു രൂപം, അവർ തയാറെടുക്കേണ്ടതായിട്ടുള്ള വിഭാഗങ്ങൾ ഏതൊക്കെ എന്നൊക്കെ ഉള്ള കാര്യം വിദ്യാർത്ഥികൾ വിശദമായി മനസ്സിലാക്കണം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളിൽ ഇനി പറയുന്ന വിഭാഗങ്ങളും ഉൾപ്പെടുന്നു: വായന, എഴുത്ത്, സംസാരം, കേൾവി. പരീക്ഷയുടെ പൊതു രൂപത്തെ കുറിച്ചും ഘടനയെ കുറിച്ചും വ്യത്യസ്ത തരത്തിലുള്ള ചോദ്യങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് മനസ്സിലായി കഴിഞ്ഞാൽ പരീക്ഷ പൂർത്തിയാക്കുവാൻ അവർ നന്നായി തയാറായിക്കഴിഞ്ഞു എന്നുതന്നെ ഉറപ്പിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here