ആലുവ എം.ആർ.റ്റി. ഓർഗാനിക് ഗ്രീൻ പ്രൊഡക്റ്റ് കമ്പനിയിൽ വൻ തീ പിടുത്തം. ആലുവ, പെരുമ്പാവൂർ, അങ്കമാലി, ഗാന്ധിനഗർ എന്നീ നിലയങ്ങളിൽ നിന്നും ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് രണ്ട് മണിക്കൂർ കഠിനപ്രയത്നം നടത്തി തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ശക്തമായ പുകയിൽ ബ്രീത്തിംഗ് അപ്പാര സെറ്റ് ന്റെ സഹായത്താലാണ് അഗ്നി രക്ഷാ സേനയ്ക് പ്രവർത്തിക്കേണ്ടി വന്നത്. ഫുഡ് ഫ്ലേവേഴ്സ് ന്റെ രൂക്ഷ ഗന്ധം ,പുക, ഇടയ്ക്കിടെ ക്യാനുകളുടെ പൊട്ടിതെറി എന്നിവ തീ അണയ്ക്കുന്നതിന് വെല്ലുവിളി ആയി. അടുത്ത് വെള്ളം ലഭ്യത ഇല്ലായിരുന്നു.
കമ്പനിയിൽ യാതൊരുവിധ അഗ്നി സുരക്ഷാ സംവിധാനങ്ങളും സ്ഥാപിചിട്ടില്ല. വെളുപ്പിന് 12:10 ന് ആണ് ആലുവ നിലയത്തിൽ സന്ദേശം ലഭിക്കുന്നത്. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ തീയിൽ അകപ്പെട്ടെങ്കിലും അവസരോചിതമായി പ്രവർത്തിച്ച് പൊട്ടി തെറി ഒഴിവാക്കി.  രാജശ്രീ മഹി ബാലൻ, ശ്രീനിലയം, ലക്ഷമി ലൈൻ ,സൗത്ത് ഇടയപുറം, ആലുവ എന്ന വിലാസക്കാരിയുടെ പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് സോഷ്യൽ വെൽഫയർ ടെക്നിക്കൽ സ്ക്കൂൾ വിദ്യാർത്ഥിയാണ് സംഭവം വിളിച്ച് ഫയർഫോഴ്സിനെ വിളിച്ച് അറിയിച്ചത്
9 ജീവനക്കാർ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ രാത്രി ആരും ഉണ്ടായിരുന്നില്ല.ഇന്ന് എക്സ്പോർട്ട് ചെയ്യുന്നതിനായി പായ്ക്ക് ചെയ്ത വസ്തുക്കൾ ഉൾപ്പെടെ അഗ്നിക്ക് ഇരയായി . എന്നാൽ പ്രധാന ഗോഡൗണിലേക്ക് തീ പടരാതെ കമ്പനിയുടെ ഇരുഭാഗത്തു നിന്നും സേനാംഗങ്ങൾ പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എൻ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ, ടി.കെ എൽദോസ് , ലൈജൂ തമ്പി മറ്റ് 26 അഗ്നി രക്ഷാ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here