ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പി’ൽ ജമ്മുകാഷ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള

‘സീറ്റ് വിഭജനത്തെ സംബന്ധിച്ചിടത്തോളം, നാഷ ണൽ കോൺഫറൻസ് സ്വന്തം ശക്തിയിൽ തെര ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഞാൻ വ്യക്തമാ ക്കാൻ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് രണ്ട് അഭിപ്രായമില്ല.ഇതിൽഇനിഈകൂട്ടുകെട്ടിനെ ക്കുറിച്ച് ഇനി ചോദ്യങ്ങളൊന്നും ഉണ്ടാകരുത്’- അബ്ദുള്ള പറഞ്ഞു.

മൂന്ന് തവണ ജമ്മുകാഷ്‌മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ള ഇന്ത്യ സഖ്യത്തിലെ ശക്തനായ അംഗമായിരുന്നു. ഈ സാഹചര്യത്തിൽ എന്തു കൊണ്ടാണ് തൻ്റെ പാർട്ടി പെട്ടെന്നുള്ള ഈ തീരു മാനമെടുത്തതെന്ന് അബ്ദുള്ള വിശദീകരിച്ചില്ല.

അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ സീറ്റ്  പങ്കിടൽ ക്രമീകരണങ്ങളിലെ സമവായമില്ലായ്മയെക്കുറിച്ച് കഴിഞ്ഞ മാസം അബ്ദുള്ള ആശങ്ക പ്രകടിപ്പി ച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here