ആലുവ. സ്ഥാപക നേതാവിനെ തള്ളി എൻ.സി.പി യുടെ അംഗീകാരം ബി.ജെ.പി നേതൃത്വത്തിൻ്റെ ആവശ്യ പ്രകാരം ആർക്ക് നൽകിയാലും കേരളത്തിലെ എൻ.സി.പി ഒറ്റകെട്ടായി ശരത് പവാറിനോടൊപ്പം ഉറച്ച് നിൽക്കും എ കെ ശശീന്ദ്രൻ . ആലുവ വൈ എം.സി.എ. ഹാളിൽ ചേർന്ന എൻ.സി.പി ജില്ലാ നേതൃത്വ ക്യാമ്പ് ഉൽഹാടനം ചെയ്ത് സംസാരിക്കുകയായിരുന്നു   പാർട്ടി വർക്കിംഗ് കമ്മിറ്റിയംഗവും വനം- വന്യ ജീവി വകുപ്പ് മന്ത്രിയുമായ . എ.കെ.ശശീന്ദ്രൻ ‘

ബി.ജെ.പി സഖ്യത്തോടൊപ്പം പോയ അജിത് പവാർ പക്ഷത്തിന് കേരളത്തിൽ യാതൊരു അംഗീകരവും ലഭിക്കില്ലായെന്നും മന്ത്രി പറഞ്ഞു വർക്കിംഗ് കമ്മിറ്റിയംഗവും പാർലമെൻ്ററി പാർട്ടി ലീഡറുമായ തോമസ് കെ. തോമസ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. പാർട്ടിയിൽ യാതൊരു ഭിന്നിപ്പില്ലായെന്നും രണ്ട് എം.എൽ.എ മാരും പവാറിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡൻ്റ് ടി.പി. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ. രാജൻമാസ്റ്റർ, സംസ്ഥാന ട്രഷറർ പി.ജെ.കുഞ്ഞ് മോൻ, ദേശീയ സെക്രട്ടറി ആർ. സതീഷ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.എൻ. ശിവശങ്കരൻ, വി.ജി. രവീന്ദ്രൻ, അനിൽ കുവപ്ലാക്കൽ, മുരളി പുത്തൻവേലി, ടി.പി. സുധൻ’, എൻ.എൽ .സി സംസ്ഥാന പ്രസിഡൻ്റ് കെ. ചന്ദ്രശേഖരൻ,സംസ്ഥാന നിർവ്വാഹക സമിതിയംഗം എം.എ. അബ്ദുൾ ഖാദർ, മിനിസോമൻ, തോപ്പിൽ ഹര,എൻ. വൈ.സി ദേശീയ വൈസ് പ്രസിഡൻ്റ് അഫ്സൽ കുഞ്ഞ് മോൻ, ദേശീയ കലാസംസ്കൃതി ചെയർമാൻ മമ്മി സെഞ്ച്വറി, കർഷക തൊഴിലാളി ഫോറം സംസ്ഥാന പ്രസിഡൻ്റ് പി.ഡി. ജോൺസൻ, മൈനോറിട്ടി ദേശീയ ജനറൽ സെക്രട്ടറി കുര്യൻ എബ്രഹം തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി കൺവീനറും പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റുമായ റെജി ഇല്ലിക്ക പറമ്പിൽ സ്വാഗതവുംക്യാമ്പ് കോ ഓർഡിനേറ്ററും പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.ആർ. രാജീവ് നന്ദിയും രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here