കൊച്ചി: ശിവരാത്രി അമ്യൂസ്മെൻറ് പാർക്ക് കരാർകൈമാറ്റംസംബന്ധിച്ച്നഗരസഭ ക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി . അമ്യൂസ്മെൻറ് പാർക്കും വ്യാപാര മേളയും നടത്താൻ രണ്ടാം കരാറുകാരായ ഫൺ വേൾഡിന് നഗരസഭ നൽകിയ കരാർ കോടതി റദ്ദാക്കി.

ആലുവ ശിവരാത്രി മഹോത്സവത്തിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെയാണ് നഗരസഭക്ക് തിരിച്ചടി.ഈ വർഷം ആലുവ ശിവരാത്രി മണപുറത്ത് അമ്യൂസ്മെൻ്റ് പാർക് നടത്താൻ നഗരസഭ നടത്തിയ നടപടിക്രമങ്ങൾ അനേഷിക്കുവാനാണ് ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടത്.

നഗരസഭയുടെ നടപടി ക്രമങ്ങളിൽ അഴിമതിയുടെ ഗന്ധമുണ്ടെന്നും ഇത് ശരിയാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നുമാണ് കോടതിയുടെ ആവശ്യം  മണപുറത്ത്അമ്യൂസ് മെൻ്റ് പാർക്കും വ്യാപാര മേളയും നടത്താൻ നഗരസഭ ക്ഷണിച്ച ടെണ്ടറിൽ കൊല്ലം ഷാ എൻ്റർടെയ്ൻമെൻ്റസ് ഒരു കോടി പതിനാറു ലക്ഷം (1,1608 174) രൂപക്കാണ് കരാറെടുത്തത്.

രണ്ട് തവണയായി 51.8 ലക്ഷം രൂപ നൽകുകയും ബാക്കിയടക്കാൻ നഗരസഭ നാലു ദിവസം കൂടി സമയം അനുവദിച്ചിരുന്നു. സമയപരിധിക്കുള്ളിൽ ഷാഎൻ്റർടെയ്ൻമെൻ്റസ്’ ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാത്തതിൻ്റെ പേരിൽ നഗരസഭ ഷാ എൻ്റർടെയ്ൻമെൻ്റസ് ഉടമക്ക് ടെർമിനേഷൻ ലെറ്റർ നൽകി. കഴിഞ്ഞ വർഷം 63 ലക്ഷം രൂപക്ക് കരാറെടുത്ത ഫൺ വേൾഡ് ഇക്കുറി 47 ലക്ഷം മാത്രമാണ് തുക കാണിച്ചിരുന്നത്. പിന്നീട് നഗരസഭ ചെയർമാനുമായി നടത്തിയ ചർച്ചയിൽ തുക 77 ലക്ഷമായി വർധിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here