തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ തിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്ന് ഗവർണർ ആരോപിച്ചു.

തനിക്കെതിരായ പ്രതിഷേധങ്ങളിൽ എസ്എ ഫ്ഐ-പിഎഫ്ഐ കൂട്ടുകെട്ടുണ്ട്. എസ്എ ഫ്ഐയും പിഎഫ്‌ഐയും തമ്മിൽ സഖ്യം ചേർന്നിരിക്കുകയാണ്.തനിക്കെതിരായ പ്രതിഷേധത്തിൽ നിലവിൽ അറസ്റ്റ് ചെയ്‌തവരിൽ ഏഴ് പേർ പിഎഫ് ഐ പ്രവർത്തകരാണെന്നും ഇത് സംബന്ധിച്ച് തനിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും ഗവർണർ പ്രതികരിച്ചു.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുത്ത സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോചാൻസിലറുമായ ആർ.ബിന്ദു വിനെതിരെയും ഗവർണർ തുറന്നടിച്ചു. സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊചാൻസിലർക്ക് അധികാരമില്ല.

സർവകലാശാല നടപടികളിൽ പ്രൊചാൻസിലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ല. കോടതിയോട് അവർക്ക് ബഹുമാനമില്ലെന്നും ഗവർണർ വിമർശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here