കേരള ജേർണലിസ്റ്റ്സ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം ഫെബ്രുവരി 7,8 തീയതികളിൽ കളമശേരിയിൽ നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. . ഏഴിന് വൈകിട്ട് അഞ്ചിന് ട്രേഡ് യൂണിയൻ സെമിനാറും എട്ടിന് രാവിലെ മുതൽ പ്രതിനിധി സമ്മേളനവും നടക്കും.

ജനുവരി20ന് ജില്ലാ സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം കളമശേരിയിൽ നടക്കും.

ആലുവ കെ.ജെ.യു ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.എ. ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ ദേശീയ – സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമൂലം മോഹൻദാസ്, ജില്ലാ സെക്രട്ടറി ബോബൻ ബി. കിഴക്കേത്തറ തുടങ്ങിയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here