ചാലിയം തീരത്ത് മാലിന്യ ചാകര.

0
60
ചാലിയം പുലിമുട്ടിന് സമീപം തീരപ്രദേശത്ത് കരയിലാകെ മാലിന്യം നിറഞ്ഞ നിലയില്‍

കടലുണ്ടി: ചാലിയം പുലിമുട്ടിന് സമീപം കടല്‍തീരത്ത് മാലിന്യം അടിഞ്ഞത് പ്രദേശ വാസികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും മരങ്ങളുടെ പഴകിദ്രവിച്ച ഭാഗങ്ങളും അറവ് മാലിന്യവുമെല്ലാം തീരത്ത് അടിഞ്ഞിട്ടുണ്ട്. കരയിലാകെ പരന്നുകിടക്കുന്ന മാലിന്യത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് പുലിമുട്ടിലേക്ക് വരുന്ന സഞ്ചാരികളടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുന്നു. മഴക്കാലമാകുന്നതോടെ ഇങ്ങനെ ഉണ്ടാകാറുണ്ടെന്നും ചിലപ്പോളിത് മാസങ്ങളോളം സഹിക്കേണ്ടിവരുമെന്നും പരിസരവാസികള്‍ പറയുന്നു. തീരപ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികളടക്കം പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യയുണ്ട്. സാധാരണ തിരിച്ചിത് കടലിലേക്കുതന്നെ തിരമാലകളോടൊപ്പം ഒഴുകിപോവുകയും വീണ്ടും കരയിലേക്കുതന്നെ അടിയുകയും ചെയ്യാറുണ്ട്. ഇങ്ങനെ വരുന്ന മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിച്ചും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്. ഇവിടെ മാത്രമല്ല തീരപ്രദേശത്ത് ജനവാസമേഖലയിലാകെ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here