പ്രളയം: വൈപ്പിന്‍കരയിലെ ചെമ്മീന്‍കെട്ട് വ്യവസായത്തെ തകര്‍ത്തു

0
85

വൈപ്പിന്‍: പ്രളയം വൈപ്പിന്‍ കരയിലെ പരമ്പരാഗത വ്യവസായമായ വര്‍ഷകാല ചെമ്മീന്‍കെട്ട് വ്യവസായത്തിന്റെ തകര്‍ച്ച
യ്ക്ക് കാരണമായി.വര്‍ഷങ്ങളായി നേരിട്ടുകൊ
ണ്ടിരിക്കുന്ന പ്രതിസന്ധിക്കിടെ ചെമ്മീനും മീനു
കളും വെളളപ്പൊക്കത്തില്‍ ഒഴുകി പോയതോ
ടെ നിരവധി ചെമ്മീന്‍ കര്‍ഷകരാണ് ദുരിതത്തി
ല്‍ അകപ്പെട്ടത്. പുഴകളും തോടുകളും ചെമ്മീന്‍ കെ
ട്ടുകളൂം ഒന്നായി മാറിയതോടെ പുറത്തേക്ക് ഒഴുകി പോയത് കണക്കില്ലത്ത തോതില്‍ ചെമ്മീനും മീനുകളുമാണ്. അവശേഷിച്ച ചെളി
വെള്ളം ദിവസങ്ങളോളം കെട്ടി നിന്നതുമൂലം നശിച്ചതായിയും ചെമ്മീന്‍ കെട്ടുടമകള്‍ പറയു
ന്നു. ഉപ്പുരസമുള്ള വെള്ളത്തിലാണ് വൈപ്പിന്‍
കരയിലെ കെട്ടുകളില്‍ ചെമ്മീനും മീനും വളരുന്നത്. വെള്ളത്തിന്റെ സ്വഭാവത്തിലുണ്ടാക്കുന്ന വ്യത്യാസം അവയുടെ നിലനില്‍പ്പിനെബാധിക്കും. ഇവയ്ക്കൂ പുറമെ ചെളി വെള്ളത്തിനൊപ്പം മാലിന്യങ്ങളും വേലിയിറക്കമില്ലാ
തെ ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു.വെള്ളം ഇറങ്ങിയിട്ടും പല കെട്ടു
ക ളുടെയും അടിത്തട്ടില്‍ ചെളിയും മാലിന്യവും
കെട്ടികിടന്നു ദുര്‍ഗന്ധം വമിക്കുന്നു.ഇതുമൂലം വെളളം കയറ്റി ഇറക്കുന്ന
ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണ്. വൈപ്പിന്‍ കരയുടെ പടിഞ്ഞാറന്‍
മേഖലയിലെ ഏക്കറുകണക്കിന് വരുന്ന ചില പ്രധാനപ്പെട്ട കെട്ടുകളില്‍ വളര്‍ത്തിയിരുന്ന ലക്ഷക്കണക്കിനു് രൂപയുടെ ചെമ്മീനും മീനും പ്രളയത്തില്‍ ഒലിച്ചുപോയതായി കെട്ടുടുമകള്‍ പറയുന്നു. വളര്‍ത്തു കേന്ദ്രങ്ങളില്‍നിന്ന് വിളവെടുക്കാന്‍ പ്രായമായ പൂമീനും തിരുതയും
മറ്റും വന്‍തോതില്‍ പുറത്തേക്ക് ഒഴുകി പോ
യി. ഇതിന് പുറമേ ചിറകളും തൂമ്പുകളൂം വലകളും ഷെഡുകളും അനുബന്ധ ഉപകരണങ്ങളും നശിച്ചു. ചെളി നിറഞ്ഞ വെളളം തോടുകള്‍ വഴിയും നേരിട്ടും ചെമ്മീന്‍ കെട്ടുകളില്‍ എത്തിയതോടെ നിക്ഷേപിച്ച ചെമ്മീന്‍ കുഞ്ഞുങ്ങളില്‍ വലിയൊരു ഭാഗം നശിച്ചതായി കര്‍ഷക
ര്‍ പറയുന്നു. പിന്നിട് നിക്ഷേപിച്ചവയുടെ വിളവെടുപ്പ് നടക്കാന്‍ ഇരിക്കേയാണ് പ്രളയം വന്നത്. വൃശ്ചികം ഒന്നിന് വേനല്‍ക്കാല ചെമ്മീ
ന്‍ കെട്ടുകള്‍ ആരംഭിക്കാന്‍ ഇരിക്കേയാണ്
പളയ ദുരന്തം.ഇത് ഏതുതരത്തില്‍
ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here