ഫേസ് ബുക്ക് പോസ്റ്റ് വിവാദം: ഷുക്കൂറിനെ നീക്കി; കരീം ലോയേഴ്‌സ് ഫോറം ജില്ലാപ്രസിഡന്റ്

0
16

കാഞ്ഞങ്ങാട്: സിപിഎം നേതാവ് പി.ജയരാജനെ വാഴ്ത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് മുസ്ലിംലീഗ് നേതൃത്വത്തിന്റെ നടപടിക്ക് വിധേയനായ മുസ്ലീംലീഗിന്റെ കേരളാ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റായിരുന്ന ചെറുവത്തൂര്‍ കാടങ്കോട്ടെ സി.ഷുക്കൂറിന് പകരം തൃക്കരിപ്പൂര്‍ സ്വദേശി എം.ടി.പി കരീമിനെ കേരളാ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലയിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലടക്കം പലകേസുകളിലും പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാവ് പി.ജയരാജനെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് സംബന്ധിച്ച വിവാദം കത്തിപ്പടരുന്നതിനിടയിലാണ് ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.ഷുക്കൂറിനെ സംസ്ഥാന കമ്മിറ്റി പുറത്താക്കിയത്.
്മുസ്ലിംലീഗില്‍ നിന്നും ഷുക്കൂറിനും ഭാര്യ ഷീനയ്ക്കും ധാരാളം സഹായങ്ങള്‍ ലഭിച്ചിരുന്നു. ഷീന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ പ്രൊവൈസ് ചാന്‍സിലര്‍വരെയായി. ഭരണം മാറിയതോടെ ഷീന ജോലിതേടി യു.എ.ഇയിലേക്ക് പോയി. ഷുക്കൂര്‍ തനിച്ചാണ് കാഞ്ഞങ്ങാട്ടെ ഫ്‌ളാറ്റില്‍ താമസം. ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനാണ് ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.ടി.പി കരീം.

LEAVE A REPLY

Please enter your comment!
Please enter your name here