കനാല്‍ റോഡിലെ തേക്ക് മരം മുറിച്ച് കടത്താന്‍ ശ്രമിച്ചു

0
360

വടക്കാഞ്ചേരി: നഗരസഭയിലെ പുതുരുത്തി വാഴാനി കനാല്‍ റോഡിലെ തേക്ക് മരം സ്വകാര്യ വ്യക്തി മുറിച്ച് കടത്താന്‍ ശ്രമിച്ചതായി പരാതി.
വിവരമറിഞ്ഞ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ അനധികൃതമായി മരംമുറിച്ചതിനെതിരെ പരാതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയുടെ പറമ്പിലെ തേക്ക് മരങ്ങള്‍ മുറിക്കുന്നതിനോടൊപ്പമാണ് കനാല്‍ റോഡിലെ മരവും മുറിച്ചു കാണപ്പെട്ടിട്ടുള്ളത്.
വനം വകുപ്പിനെക്കൊണ്ട് മരത്തിന്റെ വില നിശ്ചയിച്ച് മരം മുറിച്ചവരെ കണ്ടെത്തി തുക ഈടാക്കുമെന്നും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറയുന്നു. പ്രദേശവാസികളുടെ ജാഗ്രത കൊണ്ടാണ് മരം മുറിച്ചവര്‍ക്ക് ഇവിടെ നിന്നും കടത്തിക്കൊണ്ടു പോവാന്‍ സാധ്യമാകാതെ പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here