വിശുദ്ധ റപ്പായേല്‍ മാലാഖയുടെ തിരുനാള്‍: കൂടുതുറക്കല്‍ ഇന്ന്

0
54

തൃശൂര്‍: ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ റപ്പായേല്‍ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും. ശുശ്രൂഷയ്ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ദിവ്യബലിക്ക്‌ശേഷമാണ് മാലാഖയുടെ രൂപം എഴുന്നെള്ളിക്കുക. തുടര്‍ന്ന് നേര്‍ച്ച സദ്യ ആശിര്‍വാദം, രാത്രി 10 വരെ മാലാഖയുടെ പന്തലില്‍ നേര്‍ച്ചഭക്ഷണം നല്‍കും. നാളെ രാവിലെ 10ന് വിശുദ്ധകുര്‍ബാനക്ക് ഫാ. പോള്‍ പയ്യപ്പിള്ളി കാര്‍മി്കത്വം വഹിക്കും. വിവിധ മേഘലകളില്‍നിന്നുള്ള വളയെഴുന്നുള്ളിപ്പ് രാത്രിയോടെ പള്ളിയിലെത്തും. തിരുനാള്‍ദിനമായ 24 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യാകര്‍മ്മികത്വം വഹിക്കും. 25ന് രാവിലെ പരേതര്‍ക്കായി റാസ കുര്‍ബാന. 28ന് പള്ളിമുറ്റത്ത് നൃത്തവിദ്യാര്‍ഥികളുടെ അരങ്ങേറ്റവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here