പാമ്പാടുംപാറയ്ക്ക് സമീപം സംസ്ഥാന പാതയോരത്ത് മാലിന്യം തള്ളുന്നു;വന്‍ദുര്‍ഗന്ധം; യാത്ര ദുസ്സഹം

0
0

നെടുങ്കണ്ടം: കുമളി പൂപ്പാറ സംസ്ഥാന പാതയില്‍ പാമ്പാടുംപാറയ്ക്കും വട്ടപ്പാറയ്ക്കുമിടയിലായാണ് റോഡരുകില്‍ മാലിന്യ നിക്ഷേപം പതിവാകുന്നു. തോട്ടം മേഖലയായ പ്രദേശത്ത് രാത്രികാലങ്ങള്‍ കേന്ദ്രീകരിച്ചാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഒഴുക്കുവെള്ളത്തിന്റെ സമീപത്ത് പോലും വന്‍ തോതില്‍ മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയാണ് മാലിന്യങ്ങള്‍ തള്ളുന്നത്. പ്ലാസ്റ്റിക്, മത്സ്യ മാംസ അവശിഷ്ടങ്ങള്‍, ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടങ്ങള്‍, കുട്ടികളുടെ നാപ്കിനുകള്‍ എന്നിവയെല്ലാം ഇവിടെ നിക്ഷേപിയ്ക്കുന്നുണ്ട്. മത്സ്യ -മാംസ അവശിഷ്ടങ്ങള്‍ അടക്കമുള്ളവ പ്രദേശത്ത് തള്ളുന്നതിനാല്‍ വന്‍ ദുര്‍ഗന്ധമാണ് ഉയരുന്നത്. തോട്ടം മേഖലയിലെ തുറസായ സ്ഥലമായതിനാല്‍ വാഹന യാത്രികര്‍ പലപ്പോഴും പ്രദേശത്ത് വാഹനങ്ങള്‍ നിര്‍ത്താറുണ്ട്. വന്‍ ദുര്‍ഗന്ധം ഉയരുന്നത് യാത്രികര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നു. ചാക്കുകളില്‍ കെട്ടിയും മറ്റും മാലിന്യം പതിവായി നിക്ഷേപിച്ചിട്ടും ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിയ്ക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പ് ചേമ്പളം സകൂളിന് സമീപം കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവവും ഉണ്ടായിരുന്നു. രാത്രിയുടെ മറവില്‍ വിജനമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാലിന്യം നിക്ഷേപിയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here