ആലുവ: ആലുവ  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മെട്രോ നിർമാണ മാലിന്യങ്ങൾ കൊണ്ട് തള്ളി.  കാണയ്ക്കും മറ്റുമായിപൊളിച്ച നിർമാണ അവശിഷ്ടങ്ങളാണ് നാലമ്പലത്തിന് പുറത്തുള്ള നടവഴിയിൽ നിരത്തിയത്.ഉപദേശക സമിതി അംഗങ്ങളായ ചിലരുടെ ഒത്താശയോടെ ആണ് നിർമ്മാണാവശിഷ്ടങ്ങൾ ക്ഷേത്ര മതിൽ കെട്ടിനകത്ത് തള്ളിയത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മെട്രോയുടെ നടപ്പാതകൾ നവീകരിക്കുന്ന കരാറുകാരായ പാലത്തറ കൺസ്ട്രക്ഷൻ്റെ വാഹനങ്ങൾ തടയുകയും, തളളിയ മാലിന്യങ്ങൾ എടുത്തു മാറ്റണമെന്നും ആവശ്യപെട്ടു.
അമ്പലത്തിന്റെ ബലിക്കല്ലുകൾ ഉള്ള ഭാഗങ്ങളിലൊക്കെ ഇവ നിരത്തിയിട്ടുണ്ട്. ഇതിന് മീതെ കട്ട വിരിക്കാനുള്ളതാണ് എന്നാണ് ഇവർ പറയുന്നത്.എന്നാൽ ഇത് ക്ഷേത്രആചാരങ്ങൾക്ക് എതിരാണ്. പെരിയാറിനോട് ചേർന്ന് കിടക്കുന്ന ക്ഷേത്രത്തിന് ചുറ്റും പ്രളയം വരെ മുഴുവൻ മണൽ ആയിരുന്നു.
നാലമ്പലത്തിന് പുറത്തുള്ള പ്രദക്ഷിണ വഴിയിൽ ഇത്തരത്തിലുള്ള അവശിഷ്ടങ്ങൾ കൊണ്ട് ഇടുന്നത് ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുമെന്ന് ഭക്തജനങ്ങളും പറയുന്നു. മാത്രമല്ല ഇതിനു സമീപം ഗണപതി, നാഗരാജാവ് ഉപദേവതാ പ്രതിഷ്‌ഠകളും ഉണ്ട് .ഹൈന്ദവ ആചാരങ്ങൾക്കും, വിശ്വസങ്ങൾക്കും നേരെ നടക്കുന്ന ദേവസ്വം ബോർഡിൻ്റെ നടപടികൾക്ക് ഉപദേശക സമിതിയിലെ നഗരസഭാ അംഗങ്ങൾ അടക്കം ചിലർ കൂട്ടുനിൽക്കുന്നത് പ്രതിഷേധാർഹമാണ്

LEAVE A REPLY

Please enter your comment!
Please enter your name here