‘ഓഖി’ ദുരിതാശ്വാസ അരിയും സാധനങ്ങളും ഗോഡൗണില്‍ കെട്ടികിടക്കുന്നു; ദുരിതച്ചുഴിയില്‍ കുടുംബങ്ങള്‍

0
24

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച് ദുരിതം വിതച്ച് പോയിട്ടും ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ കിട്ടാതെ കുടുംബങ്ങള്‍ വലയുന്നു. ഇവര്‍ക്കായി കൊണ്ട് വന്ന അരി മാസങ്ങള്‍ കഴിഞ്ഞിട്ടും ഏറ്റടുക്കാനൊ വിതരണം ചെയ്യാനോ ജില്ലാഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഓഖി ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ച മത്സ്യതൊഴിലാളികളുടെയും തീരപ്രദേശത്ത് ആയിരക്കണക്കിന് കുടുംബങ്ങളുടെയും സ്ഥിതിയും ഭിന്നമല്ല. ഇവര്‍ക്ക് കിട്ടാനുള്ള റേഷന്‍ അരി അടക്കമുള്ള സാധനങ്ങള്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. സൂക്ഷിക്കാന്‍ കഴിയാത്തവിധം അരി അടക്കമുള്ള സാധനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അയച്ചതില്‍ സംസ്ഥാനം പ്രതിഷേധം അറിയിച്ചിരുന്നു. പ്രാദേശികമായ റേഷന്‍കടകളിലേക്ക് ഈ സാധനങ്ങള്‍ എത്തിക്കാനുള്ള നിര്‍ദ്ദേശം ഇനിയും ജില്ലാഭരണകൂടം നല്‍കിയിട്ടില്ല. ഓഖി വീശിയടിച്ചപ്പോള്‍ നല്‍കി തുടങ്ങിയ സൗജന്യ റേഷന്‍ മാത്രമാണ് ഇവര്‍ക്ക് ആകെ കിട്ടിയത്.
തീരപ്രദേശങ്ങളില്‍ ദുരന്തത്തില്‍പ്പെട്ട മത്സ്യതൊഴിലാളി കുടുംബം എന്ന് റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നല്‍കാനുള്ള അരിയാണ് ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത്.
ഓഖി ദുരിതാശ്വാസങ്ങളും അതിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഉടന്‍ തന്നെ നല്‍കണമെന്നും ദുരന്ത ബാധിത കുടുംബങ്ങള്‍ സര്‍ക്കാറിനോടവശ്യപ്പെട്ടു. ഓഖിക്ക് ശേഷം വന്‍ പ്രളയം വന്നതും തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്നതും ദുരന്തബാധിതരെ എന്നും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏതെങ്കിലും ഒരു ദുരിതാശ്വാസമെങ്കിലും അതാത് സമയത്ത് കിട്ടണമെന്ന പ്രാത്ഥനയില്‍ ആണ് ദുരിതബാധിതര്‍.

LEAVE A REPLY

Please enter your comment!
Please enter your name here