കോട്ടക്കല്‍ ശശിധരന്റെ ജീവിത കഥ പകര്‍ന്നാട്ടം പ്രകാശനം ചെയ്തു

0
15

കോഴിക്കോട്: നാലു പതിറ്റാണ്ടുകളായി അഞ്ചു വന്‍കരകള്‍ സഞ്ചരിച്ച് ഭരതീയ നൃത്തകലയുടെ ചാരുത ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന കഥകളി നടന്‍ കോട്ടക്കല്‍ ശശിധരന്റെ അസാധാരണമായജീവിതകഥ. മാതൃഭൂമി പ്രസിദ്ധീകരിച്ച പകര്‍ന്നാട്ടം (രണ്ട് വാള്യം) പ്രകാശനം ചെയ്തു. കെ.പി കേശവമേനോന്‍ ഹാളില്‍ പ്രൗഢഗംഭീരമായ സദസ്സില്‍ ശശിതരൂര്‍ പ്രകാശനം നിര്‍വ്വഹിച്ചു. എം.പി.വീരേന്ദ്രകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങി.
ഡോ.എന്‍.പി.വിജയ കൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ.ജി പൗലോസ്, പി.ബാലചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മട്ടാഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട്ട് ആന്റ് ലിറ്ററേച്ചര്‍ അക്കാഡമി (കല)യാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചത് 5 വന്‍കരകളിലായി 59 രാജ്യങ്ങളില്‍ കേരളത്തിന്റെ നാട്യകലയുമായി സഞ്ചരിച്ച കോട്ടക്കല്‍ ശശിധരന്‍ കേരള കലകളുടെ ലോകത്തിന്റെ അംബാസഡറായാണ് അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here