മാന്നാനത്ത് അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍

0
13

മാന്നാനം: വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിനൊരുക്കമായി മാന്നാനം ആശ്രമദൈവാലയത്തില്‍ നവംബര്‍ 10,11,12,13,തീയതികളിലായി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം സി.എം.ഐ സെന്റ് ജോസഫ്‌സ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ നിര്‍വ്വഹിച്ചു.
കണ്‍വന്‍ഷന്റെ രക്ഷാധികാരി ഫാ.സ്‌കറിയ എതിരേറ്റ്, സഹരക്ഷാധികാരികള്‍ ഫാ. സേവ്യര്‍ പുത്തന്‍കളം,ഫാ.ജോര്‍ജ്ജ് വല്ലയില്‍, ഫാ.ജെയിംസ് മുല്ലശ്ശേരി ഫാ. തോമസ് ചൂളപ്പറമ്പില്‍, ചെയര്‍മാന്‍, റോയിസ് ചിറയില്‍ ജനറല്‍ കണ്‍വീനര്‍ കെ.സി ജോയി കൊച്ചുപറമ്പില്‍,വിവിധ കമ്മറ്റികളുടെ കണ്‍വീനര്‍മാര്‍ തുടങ്ങി നിരവധി വിശ്വാസികള്‍ കാല്‍നാട്ടുകര്‍മ്മത്തില്‍ പങ്കെടുത്തു. എല്ലാദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെയാണ് കണ്‍വന്‍ഷന്‍ സമയം.
കണ്‍വന്‍ഷന്റെ ഉദ്ഘാടന കര്‍മ്മം നവംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4.45 നു തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് നിര്‍വഹിക്കും.
നവംബര്‍ 12 തിങ്കളാഴ്ച 3.45 നുള്ള ദിവ്യബലിയ്ക്ക് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മ്മികനായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here