ഏറ്റുമാനൂരില്‍ പുതിയ പാളത്തിലൂടെ ട്രെയിന്‍ ശനിയാഴ്ച മുതല്‍

0
33

ഏറ്റുമാനൂര്‍ : പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി, 27 മുതല്‍ ഇതുവഴിയുള്ള റയില്‍ ഗതാഗതം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഷന്‍,കൂടുതല്‍ വിപുലമായ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി അതിമനോഹരമായാണ് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പുനക്രമീകരണം നടത്തിയിരിക്കുന്നത്.സ്റ്റേഷനിലെ നിലവിലെ ഒന്നും രണ്ടും പാളങ്ങള്‍ പൊളിച്ചു നീക്കി ഏറ്റുമാനൂര്‍-കുറുപ്പുന്തറ ഇരട്ടപ്പാതയുമായി ബന്ധിപ്പിക്കും. നീണ്ടൂര്‍ മേല്‍പ്പാലത്തിന്റെ പണി അവസാനഘട്ടത്തിലാണെന്നും ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കല്‍ മെയ്മാസത്തേക്ക് പൂര്‍ത്തിയാകുമെന്നും റെയില്‍വേ അറിയിച്ചു.
ഏറ്റുമാനൂര്‍ യാര്‍ഡില്‍ പുതുതായി നിര്‍മ്മിക്കുന്ന മൂന്ന്, നാല് ട്രാക്കുകളിലൂടെയാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നത്.
ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചങ്ങനാശ്ശേരി-ചിങ്ങവനം ഇരട്ടപ്പാത നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായി .അടുത്തമാസം ആദ്യം ഇതുവഴി ട്രയല്‍ റണ്‍ നടത്തും. ഇത്‌വിജയകരയമായാല്‍ ഇവിടെ സര്‍വ്വീസ് ആരംഭിക്കാനാകും. കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ പുതിയ പാത നിര്‍മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലായിട്ടുണ്ട്. പുതിയ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇതേച്ചൊല്ലിയുണ്ടായ അനിശ്ചിതത്വവും അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here