ദര്‍ശന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരത്തിന് തുടക്കമായി

0
21

കോട്ടയം : ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 10-ാമത് ദര്‍ശന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരവും സാംസ്‌കാരികോത്സവവും പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മലയാള നാടക രംഗത്തിന്റെ മാറ്റത്തിനും സമകാലീന പ്രതിസന്ധിയില്‍നിന്നുമുള്ള മോചനത്തിനും ദര്‍ശന നാടകമേള ഇടയാകട്ടെ എന്ന് ബാബു നമ്പൂതിരി പറഞ്ഞു. കഴിഞ്ഞകാല നാടക പ്രവര്‍ത്തകരെ അനുസ്മരിക്കുന്നത് വലിയ ഒരു നാടക പ്രവര്‍ത്തനം തന്നെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷന്‍ വഹിച്ച സമ്മേളനത്തില്‍ പി. ആര്‍. ഹരിലാല്‍ ആമുഖപ്രസംഗം നടത്തി. മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍ ദര്‍ശന നാടക മത്സരത്തിന്റെ ശില്പിയായ റവ. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ.യെ ആദരിച്ചു. ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍, തേക്കിന്‍കാട് ജോസഫ്, ജോഷി മാത്യു, ആര്‍ടിസ്റ്റ് അശോകന്‍, കെ.പി. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ‘പ്രളയ വേദന’ – കവിത കുമാരി മാധവി പുതുമന ആലപിച്ചു.
നടനകലയ്ക്ക് ആസ്വാദകര്‍ കുറവെന്ന കിംവദന്തിക്ക് എതിരായി ധാരാളമാളുകകള്‍ നാടകമത്സരം കാണുവാന്‍ ദര്‍ശനയിലെത്തിയിരുന്നു. ഇന്ന് (23-10-18) അനുബന്ധ പരിപാടിയോട് അനുബന്ധിച്ച് മണ്‍മറഞ്ഞ പ്രശസ്ത ഹാസ്യ സാമ്രാട്ട് വാണക്കുറ്റിയെ ഡോ. പോള്‍ മണലില്‍ അനുസ്മരിക്കും. നടന്‍ ബാലന്‍ മേനോനെ ആദരിക്കും. തുടര്‍ന്ന് കൊല്ലം അസീസിയുടെ ‘ഓര്‍ക്കുക വല്ലപ്പോഴും’- നാടകം അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here