കീഴൂര്‍ യാക്കൂബ് വധം: വിചാരണ പൂര്‍ത്തിയായി

0
16

തലശേരി: ഇരിട്ടി കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ കോട്ടത്തികുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ(24) ബോംബെറിഞ്ഞ് കൊലപെടുത്തിയ കേസില്‍ 23 സാക്ഷികളുടെ വിചാരണ അഡീഷണല്‍ ജില്ലാ ജഡ്ജ് അര്‍.എല്‍. ബൈജു മുമ്പാകെ പൂര്‍ത്തിയായി. 47 രേഖകളും കോടതി മാര്‍ക്ക് ചെയ്തു. 2006 ജൂണ്‍ 13ന് രാത്രി 9.15നാണ് യാക്കൂബ് കൊല്ലപ്പെടുന്നത്. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍, വിജേഷ്, കൊടേരി പ്രകാശന്‍, കാവ്യേഷ്, ദിവാകരന്‍, ജയകൃഷ്ണന്‍, സുമേഷ് പവിത്രന്‍, മാവിലഹരി ഹരിദ്രന്‍, കെ.കെ. മനോഹരന്‍, സജീഷ്, പടയം കുടി വത്സന്‍, കെ.സജിഷ്, കിഴകെ വീട്ടില്‍ ബാബു, വള്ളികുഞ്ഞിരാമന്‍ എന്നീ 16 പേരാണ് കേസിലെ പ്രതികള്‍ 42 സാക്ഷികളാണ് കേസില്‍ ഉള്ളത്.സംഭവ സമയത്ത് ഇരിട്ടി സിഐയായിരുന്ന മുരളിധരനെ നവംമ്പര്‍ ഒന്നിന് വിസ്തരിക്കും. അന്നത്തെ അക്രമത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തര്‍ക്ക് പരുക്കേറ്റിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി. ബിനിഷയും പ്രതി ഭാഗത്തിന് വേണ്ടി അഡ്വക്കറ്റുമാരായ ശ്രീധരന്‍ പിള്ള, ജോസഫ് തോമസ്, സുനില്‍ കുമാര്‍, പി.പ്രേമരാജന്‍ എന്നിവരുമാണ് ഹാജരാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here