കാഞ്ഞിരപ്പള്ളി ജില്ലാ ആശുപത്രി: പത്തരക്കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി

0
36
കാഞ്ഞിരപ്പള്ളി: ജനറലാശുപത്രിയില്‍ ആധുനിക സംവിധാനത്തോടെ പുതിയ കെട്ടിടത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണം തുടങ്ങി. അഞ്ചുനിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണചെലവ് ഉദ്ദേശം  പത്തരക്കോടി രൂപയാണ്.
ബജറ്റില്‍ ആരോഗ്യവകുപ്പിന് അനുവദിച്ച ഫണ്ടില്‍ നിന്നാണ് ജനറല്‍ ആശുപത്രിക്ക് തുക അനുവദിച്ചത്. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 4.80 കോടി രൂപ അനുവദിച്ചിരുന്നു.
താഴത്തെ നിലയില്‍ അത്യാഹിത വിഭാഗവും ഫാര്‍മസിയും പ്രവര്‍ത്തിക്കും. രണ്ടാമത്തെ നിലയില്‍ ഒ. പി. വിഭാഗം പ്രവര്‍ത്തിക്കും.
ഓരോ വിഭാഗത്തിനും രണ്ട് ഒ. പി. വീതമുണ്ടാകും. മൂന്നാം നിലയില്‍ വാര്‍ഡുകള്‍ ക്രമീകരിക്കും. നാലാം നിലയില്‍ ഓപ്പറേഷന്‍ തീയറ്റുറും അഞ്ചാം നിലയില്‍ ഓഫീസ് വിഭാഗവും പ്രവര്‍ത്തിക്കും. ആറ് ബെഡ് ലിഫ്റ്റുകള്‍ കെട്ടിടത്തില്‍ സ്ഥാപിക്കും.
നാനൂറ് കിടക്കകളോടു കൂടിയ വാര്‍ഡാണ് പുതിയതായി നിര്‍മിക്കുന്നത്. ലിഫ്റ്റ് സ്ഥാപിക്കല്‍, വൈദ്യുതീകരണം, ഭിത്തി പ്ലാസ്റ്റിങ്, ടൈല്‍ പാകല്‍ എന്നിവയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. സബ്‌സ്റ്റേഷന്റെ നിര്‍മ്മാണവും തുടങ്ങും.
കാത്ത് ലാബിനും ആശുപത്രിയുടെ മുഴുവന്‍ ഉപയോഗത്തിനും ആവശ്യമായിട്ടുള്ള ഇലക്ട്രിക് യൂണിറ്റാണ് ഇവിടെ സ്ഥാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here