അശ്ലീല വാട്‌സ്ആപ്പ് സന്ദേശം; മേയര്‍ക്കും കൗണ്‍സിലര്‍ക്കുമെതിരേ കേസ്

0
4

കണ്ണൂര്‍: കോര്‍പറേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അശ്ലീല ശബ്ദ സന്ദേശം പൊലീസ് കേസിലെത്തി. കോര്‍പറേഷന്‍ മേയര്‍ക്കും ഒരുസിപിഎം കൗണ്‍സിലര്‍ക്കുമെതിരെയാണ് കേസ്. കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും അടങ്ങിയ, മേയര്‍ അഡ്മിനായ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല ശബ്ദ സന്ദേശം അയച്ച് വിവാദമായത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഉള്‍പ്പോരുകൂടി വെളിപ്പെടുത്തുന്ന വാട്‌സ് ആപ്പ് സന്ദേശത്തിന് വന്‍ പ്രചാരണം ലഭിച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ സുമാ ബാലകൃഷ്ണന്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയെ തുടര്‍ന്നു ടൗണ്‍ പൊലീസ് ഐടി ആക്ട് അനുസരിച്ച് കേസ് എടുക്കുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവും പൊടിക്കുണ്ട് ഡിവിഷന്‍ കൗണ്‍സിലറുമായ ടി. രവീന്ദ്രന്‍ ഒന്നാം പ്രതിയും മേയര്‍ ഇ.പി. ലത രണ്ടാം പ്രതിയുമായാണ് കേസ്. ഇക്കഴിഞ്ഞ 17നാണ് അഞ്ച് ഭാഗങ്ങളുള്ള സന്ദേശം പോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here