ഇരിട്ടി ടൗണ്‍ കെഎസ്ടിപി റോഡ് വികസനം: കയ്യേറ്റം കണ്ടെത്താന്‍ വീണ്ടും റവന്യൂ സര്‍വേ

0
13

ഇരിട്ടി: ഇരിട്ടി പാലം മുതല്‍ പയഞ്ചേരി മുക്കുവരെയുള്ള ഇരിട്ടി ടൗണ്‍ കെഎസ്ടിപി റോഡ് വികസനത്തിനായി റവന്യൂ ഭൂമിയിലെ കയ്യേറ്റം കണ്ടെത്തുന്നതിനായി റവന്യൂ വകുപ്പ് വീണ്ടും സര്‍വേ നടത്തും.

റോഡ് വികസനത്തിനായി ഏറ്റെടുത്തു കൈയ്യേറിയ ഭാഗങ്ങള്‍ സ്വമേധയാ പൊളിച്ചുനീക്കാമെന്ന് വ്യാപാരികള്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ചില വ്യാപാരികള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും സര്‍വേ നടത്തി വ്യക്തിഗത കയ്യേറ്റം എത്രയാണെന്ന് കണ്ടെത്താന്‍ റവന്യൂ വകുപ്പ് വീണ്ടും സര്‍വ്വേ നടത്തുന്നത്.

ചില വ്യാപാരികള്‍ സ്വമേധയാ പൊളിച്ചുനീക്കിയെങ്കിലും ചിലര്‍ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി കെട്ടിടം ഉടമകള്‍ക്ക് നോട്ടീസ് പോലും നല്‍കാതെയാണ് റവന്യൂ വകുപ് കൈയ്യേറ്റം ആരോപിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു വ്യാപാരികളുടെ ആക്ഷേപം.

ഇതേ തുടര്‍ന്ന് നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കി കൈയ്യേറ്റം ഒഴിപ്പിക്കാമെന്ന കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വീണ്ടും സര്‍വേ നടത്തി കൈയ്യേറ്റ ഭൂമി കണ്ടെത്താന്‍ റവന്യൂ വകുപ്പ് നടപടിയാരംഭിച്ചത്. റവന്യൂ ഭൂമി എത്രത്തോളം കൈയ്യേറിയിട്ടുണ്ടെന്ന് അളന്ന് തിട്ടപ്പെടുത്തി കണ്ടെത്തിയ ശേഷം ബന്ധപ്പെട്ട കെട്ടിട ഉടമകള്‍ക്ക് കൈയ്യേറ്റം സംബന്ധിച്ച് സ്‌കെച്ചും പ്ലാനും സഹിതം റവന്യൂ വകുപ്പ് നോട്ടീസ് നല്‍കാനാണ് തീരുമാനം. സര്‍വേയ്ക്കായി താലൂക്ക് സര്‍വേയര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ തിങ്കളാഴ്ച്ച മുതല്‍ നിയോഗിക്കും നവം ആദ്യവാരം തന്നെ സര്‍വേ നടപടി ആരംഭിക്കും.

റോഡ് വികസനം വൈകാതിരിക്കാന്‍ ഒരു മാസത്തിനുള്ളില്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കൈയ്യേറ്റ ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കും. നേരത്തെ സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം സംയുക്ത സര്‍വ്വേ നടത്തി റോഡിനായി ഏറ്റെടുക്കേണ്ട ഭാഗം അളന്ന് അടയാളമിട്ടിരുന്നു. കൈയ്യേറ്റം ഉണ്ടെങ്കില്‍ സ്വയം പൊളിച്ചുനീക്കി നടപടികളുമായി സഹകരിക്കുമെന്ന് വ്യാപാരികള്‍ ഉറപ്പു നല്‍കിയെങ്കിലും പൊളിച്ചുനീക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന് റവന്യൂ വിഭാഗംനടപടികര്‍ശനമാക്കിയതോടെയാണ് ഒരു വിഭാഗം വ്യാപാരികളും കെട്ടിട ഉടമകളും കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here