രാജ്യറാണിക്ക് ഒരു കോച്ചു കൂടി

0
14

നിലമ്പൂര്‍: നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസിന് ഒരു കോച്ചും കൂടി അനുവദിച്ചു. നിലവില്‍ എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ എ.സി.2 ടയറും 3 ടയറും ഒരുമിച്ചാണുള്ളത്. 29 മുതല്‍ ഇവ വെവ്വേറെ കോച്ചുകളായാണ് ഓടുക. ഇതോടെ നിലവിലുള്ള 8 കോച്ചുകള്‍ 9 ആയിമാറും. പാലക്കാട് നിന്നും നിലമ്പൂരുനിന്നുമുള്ള രാജ്യറാണി ട്രെയിനുകള്‍ക്ക് ഏഴ് വീതം കോച്ചുകള്‍ അനുവദിക്കാനുള്ള നടപടിയായിട്ടുണ്ട്. ഇതോടെ രണ്ട് ട്രെയിനുകള്‍ക്കും സ്വതന്ത്രപദവി ലഭിക്കും. 29ന് 16349 തിരുവനന്തപുരം-നിലമ്പൂര്‍ രാജ്യറാണിയും 30ന് 16350 നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണിയുമായി ഓടിത്തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here