പട്ടികജാതി പട്ടികവര്‍ഗക്കാരുടെ വികസനത്തിലെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷവിമര്‍ശം; സിറ്റിങ്ങില്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞ് ഉദ്യോഗസ്ഥര്‍

0
4
പാലക്കാട് : പട്ടികജാതി പട്ടികവര്‍ഗക്കാരുടെ വികസനത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ  നിയമസഭ പട്ടികജാതി പട്ടിക വര്‍ഗ കമ്മിറ്റിയുടെ രൂക്ഷ വിമര്‍ശം. ഇന്നലെ കളക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ ഉദ്യോഗസ്ഥര്‍ക്ക്  സമിതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍  കഴിഞ്ഞില്ല. എന്ത് നടപടി സ്വീകരിച്ചുവെന്ന് കൃത്യമായ ഉത്തരവും നല്‍കാന്‍ കഴിഞ്ഞില്ല.
2012 മുതല്‍ സമിതിക്ക് ലഭിച്ച പരാതികള്‍ പരിഹരിക്കാനാണ് സമിതി തെളിവെടുപ്പ് നടത്തിയത്. കൂടുതലും ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ നിന്നുള്ള പരാതികളായിരുന്നു. അഹാഡ്സ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവാത്തതും വിമര്‍ശനത്തിന് കാരണമായി. അഹാഡ്സ് നിര്‍ത്തി പോയതോടെ പല പദ്ധതികളും പാതിവഴിയില്‍ നില്‍ക്കുകയാണ്. അതിനെക്കുറിച്ച് ആദിവാസികള്‍ സമിതിക്കു നല്‍കിയ പരാതികളില്‍ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമായി പറയാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. സ്ഥലം മാറി വന്ന ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കൊന്നുമറിയില്ലെന്ന രീതിയിലാണ് സമിതിയോട് സംസാരിച്ചത്. കോട്ടത്തറയില്‍ നിന്നും ആനക്കട്ടിയിലേക്കു നടപ്പിലാക്കിയ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കിയതില്‍ അഴിമതി നടന്നതിനെക്കുറിച്ചു് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു മുരളിമാസ്റ്റര്‍ നല്‍കിയ2012 ല്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പരാതി അയച്ചു കൊടുത്തെങ്കിലും പദ്ധതി സംബന്ധിച്ച് ഫയലുകള്‍ കാണാനില്ലെന്ന മറുപടിയാണ് ബന്ധപ്പെട്ടവര്‍ സമിതിക്ക് നല്‍കിയതെന്ന് ചെയര്‍മാന്‍ വി സത്യന്‍ എം എല്‍  എ പറഞ്ഞു. പട്ടിക വര്‍ഗ വകുപ്പും തദ്ദേശസ്വയം ഭരണവകുപ്പുമാണ്  അന്വേഷിക്കേണ്ടത്. ഫയലില്ലാതെ തുടര്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
എന്നാല്‍ ഇതിനിടയില്‍ പദ്ധതി നടപ്പിലാക്കാന്‍  ഷോളയൂര്‍ പഞ്ചായത്ത് 2016 ല്‍ ഒരുകോടി 30 ലക്ഷം രൂപ ചിലവില്‍ പദ്ധതി വീണ്ടും നടപ്പിലാക്കാന്‍ ഫണ്ട് അനുവദിച്ചു. ജല അതോറിട്ടി ടെണ്ടറും നല്‍കിയിരിക്കുകയാണ്.എന്നാല്‍ ജലനിധി പ്രകാരം നടപ്പിലാക്കിയ  ആദ്യപദ്ധതിക്കായി ചിലവിട്ട കോടികള്‍ എവിടെപോയ്യെന്നു ആര്‍ക്കും പറയാന്‍ പറ്റുന്നുമില്ല.നിലവിലെ ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ് ഇതിനെതിരെ സമിതി ഉദ്യോഗസ്ഥരെ ശ്വസിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here