വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഭിന്നശേഷിക്കാരുടെ വീട്ടില്‍ ഉദ്യോഗസ്ഥരെത്തും

0
8
മലപ്പുറം: വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് വീട്ടിലിരുന്നു തന്നെ പേരു ചേര്‍ക്കാനുള്ള സംവിധാനം  ജില്ലാ തെരഞ്ഞെടുപ്പു വിഭാഗം ഒരുക്കി. അര്‍ഹരായ ഭിന്നശേഷിക്കാരായ വ്യക്തികള്‍ അവരുടെ താമസ സ്ഥലം വരുന്ന താലൂക്കിലെ തെരഞ്ഞെടുപ്പു വിഭാഗത്തിന്റെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി പേരു ചേര്‍ക്കുന്നതിനും  തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.  ഏറനാട്-0483 2769970, നിലമ്പൂര്‍ -04931223244, പെരിന്തല്‍മണ്ണ-04933229793, കൊണ്ടോട്ടി -0483 2714711, തിരൂരങ്ങാടി -0494 2460006, തിരൂര്‍ – 0494 2431290, പൊന്നാനി-0494 2668702 എന്നീ നമ്പറുകളില്‍ വിവിധ താലൂക്കുകളിലെ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. 2019 ജനുവരി  ഒന്നിനോ  അതിനു മുമ്പോ 18 വയസ്സു പൂര്‍ത്തിയാകുകയും വോട്ടര്‍ പട്ടികയില്‍  പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്കുമാണ് പേരു ചേര്‍ക്കാന്‍ സാധിക്കുക. 2019 ജനുവരി  ഒന്നിനോ  അതിനു മുമ്പോ 18 വയസ്സു പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും നവംബര്‍ 15 വരെ ംംം.ി്‌ുെ.ശി  എന്ന  വെബ് സൈറ്റ് മുഖേന ഓണ്‍ ലൈനായി അപേക്ഷ നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here