ഈരാറ്റുപേട്ടയില്‍ അനധികൃതവ്യാപാരങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി നഗരസഭ

0
59

ഈരാറ്റുപേട്ട: പൊതുനിരത്തിലെ അനധികൃത വ്യാപാരങ്ങള്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച് ഈരാറ്റുപേട്ട നഗരസഭ. നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാത്ത അഞ്ചോളം സ്ഥാപനങ്ങളിലെ സാധനങ്ങള്‍ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. നിര്‍ദ്ദേശങ്ങള്‍ നിരന്തരം അവഗണിച്ച മുട്ടംകവലയിലെ മീന്‍ കച്ചവടം പൂര്‍ണമായും ഒഴിപ്പിച്ച് സാധനങ്ങള്‍ കണ്ടു കെട്ടി.മാര്‍ക്കറ്റ് റോഡില്‍ ഇറക്കിവെച്ച് പച്ചക്കറി ക്കച്ചവടം നടത്തിയ മൂന്നോളം കടകളിലെ സാധനങ്ങളും പിടിച്ചെടുത്തു. അനധികൃത കച്ചവടക്കാര്‍ക്കെതിരെയും പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ ചെയര്‍മാന്‍ വി കെ കബീര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി എച്ച് ഹസീബ് എന്നിവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here