കണ്ണൂര്‍: നഗരത്തിന്റെ ഗതാഗതകുരുക്കിന് പരിഹാരമായി നിര്‍മിച്ച താഴെചൊവ്വ പുതിയപാലം നാടിനു സമര്‍പ്പിച്ചു. പുതിയ പാലം നടപ്പാത ഉള്‍പ്പെടെ 9.80 മീറ്റര്‍ വീതിയിലുള്ളതാണ്.
കണ്ണൂര്‍ ‘ഭാഗത്തേക്ക് 70 മീറ്ററും തലശ്ശേരി ‘ഭാഗത്തേക്ക് 30 മീറ്ററും നീളത്തിലുള്ള അനുബന്ധ റോഡിനായി കോണ്‍ക്രീറ്റ് ബിത്തി നിര്‍മിച്ചു കഴിഞ്ഞു. 3.50 കോടി രൂപ ചെലവില്‍ ഇപ്പോഴത്തെ പാലത്തിന്റെ ഒന്നര മീറ്റര്‍ പടിഞ്ഞാറേക്ക് മാറിയാണ് നിര്‍മാണം നടത്തിയത്. 7.50 മീറ്റര്‍ വീതിയുള്ള റോഡിന്റെ ഒരു വശത്ത് 1.50 മീറ്റര്‍ നടപ്പാതയാണുള്ളത്.
ഇന്നലെ രാവിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പാലം തുറന്നു നല്കി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി, കോര്പറേഷന് മേയര്‍ ഇ.പി. ലത, ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.വി. സുമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലം തുറക്കുന്നതോടെ തലശേരി, കൂത്തുപറമ്പ്, കാപ്പാട് ‘ാഗത്തേക്കും തിരിച്ച് കണ്ണൂര്‍ നഗരത്തിലേക്കുമുള്ള കുരുക്ക് കുറയും. 1968 ലാണ് താഴെ ചൊവ്വ കാനപ്പുഴക്ക് കുറുകെ ചെറിയ പാലം നിര്‍മ്മിച്ചത്. പിന്നീട് ദേശീയപാതയായി ഉയര്‍ന്നിട്ടും പാലത്തിന്റെ വീതി വര്‍ധിപ്പിക്കാത്തത് കനത്ത ഗതാഗതക്കുരുക്കിനു കാരണമാവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12 ന് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ആരം’ഭിക്കുകയായിരുന്നു.