കോട്ടയം:പ്രമൂഖ മാധ്യമ പ്രവർത്തകൻ എ.ആർ.ജോൺസൺ (729 അന്തരിച്ചു  രോഗബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം, തൃശ്ശൂർ പ്രസ്സ് ക്ലബ്ബുകളുടെ മുൻ സെക്രട്ടറിയായിരുന്നു.കെ.യു.ഡബ്ല്യു.ജെസംസ്ഥാന ട്രഷററായും പ്രവർത്തിച്ചു.തൃശ്ശൂരിൽ നിന്നും പുറത്തിറങ്ങിയ സായാഹ്ന പത്രത്തിലായിരുന്നു പത്രപ്രവർത്തനത്തിൽ തുടക്കം കുറിച്ചത്.1980-ൽ മംഗളം വാരികയിലും മംഗളം ദിനപ്പത്രത്തിൻ്റെ സായാഹ്ന പത്രമായിരുന്ന “രാഷ്ടനാദം ” ൻ്റെ പത്രാധിപരും, മംഗളം കലാ സാഹിത്യ വേദിയുടെ മുഖ്യ ഉപദേഷ്ടാവും ആയിരുന്നു.തുടർന്ന് 2002 മുതൽ മലയാളമനോരമ ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപ സമിതി അംഗവുമായി.1993 ൽ കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിൻ്റെ “ഓർമ്മ വച്ച നാൾ മുതൽ ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നത്.

സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 3-30 ന് കോട്ടയം ലൂർദ്ദ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ റെജീന – മകൻ ഗ്ലെമിൻ ജോൺ മരുമകൾ റിനു ഗ്ലെമിൻ തോട്ടനാനിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here