കട്ടപ്പനയില്‍ നാലു ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

0
19

കട്ടപ്പന : നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.ചില ഹോട്ടലുകളില്‍ നല്കുന്ന ഭക്ഷണങ്ങള്‍ പഴകിയതാണെന്ന പരാതികള്‍ നഗരസഭയില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വിഭാഗം പരിശോധനകള്‍ നടത്തിയത്. ബുധനാഴ്ച രാവിലെ 5.30ന് ആണ് കട്ടപ്പനയിലെ 5 ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. ഇതില്‍ 4 ഹോട്ടലുകളില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണങ്ങള്‍ കണ്ടത്തി.

കട്ടപ്പനയിലെ ഹോട്ടല്‍ അമ്പാടി, ഐ റ്റി ഐ ജംഗ്ഷനിലെ ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്ക്, ഇടുക്കിക്കവലയിലെ റോയല്‍ പാലസ്, വെള്ളയാംകുടിയിലെ ഹോട്ട് ആന്റ് സ്‌പൈ എന്നീ ഹോട്ടലുകളില്‍ നിന്നും പഴകിയ നിരവധി ഭക്ഷണപദര്‍ത്ഥങ്ങള്‍ കണ്ടത്തി. ശബരിമല സ്വീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്ന് സെക്രട്ടറി അജിത്ത് കുമാര്‍ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷണങ്ങള്‍ പിന്നിട് കുഴിച്ചുമൂടി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ ബിനു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജൂവാന്‍ ഡി മേരി, അനീഷ് ചന്ദ്രന്‍ ,വിനേഷ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here